Friday, April 26, 2013

മിഴിമുന കൊണ്ടു നീ എന്‍ ഹൃദയത്തില്‍ തീര്‍ത്ത മുറിവിനാല്‍ നീറുകയാണ്  പ്രിയ തോഴി ഞാന്‍ ഇന്ന്
ആശകള്‍ കൊണ്ട് മണി ഗോപുരങ്ങള്‍ പണിയുന്നോരെനിക്കായി   നിന്‍റെ ഹൃദയത്തിലൊരു കോണില്‍ ഒരിടം തരുമോ
അറിയില്ല നിന്‍റെ മനസിന്‍റെ തുടിപ്പുകള്‍ ,അറിയാന്‍ ശ്രമിചിടാം കണ്മണീ
അരുതെന്നൊരു വാക്ക് പറയരുതേ അത്രമേല്‍ ആശിച്ചു പോയി 
ഹൃദയം തുടി കൊട്ടുന്നു അത് എന്തിനെന്നോ
നിന്‍റെ കാലൊച്ച എന്നില്‍ ഒരു കുളിരായ് ഒഴുകി വരുന്നത് കൊണ്ടാവാം
ഒരു നിശ്വാസത്തിന്റെ നനുത്ത മര്‍മ്മരം എന്നെ  പുളകിതമാക്കുന്നു
അനുരാഗത്തിന്റെ അനുവാദം നീ നല്കുമെന്നുള്ള ആശയാലാവാം
അറിയാതെയുള്ള നിന്‍റെ നനവാര്‍ന്ന കാര്‍കൂന്തല്‍ സ്പര്‍ശനം
മകരമഞ്ഞു പോലെ എന്നെ കുളിര്‍ അണിയിക്കുന്നു
നീ അറിയുമോ പ്രിയേ അരികെയുള്ള എന്‍റെ ഹൃദയത്തെ
നീ കാണുമോ  പ്രിയേ  നിന്നിലേക്ക് വിടരുന്ന  രണ്ടു നേത്രങ്ങളെ
നീ അറിയുന്നുണ്ടോ നിന്‍റെ പുഞ്ചിരി ഒരു മലരമ്പായി എന്‍റെ ഹൃദയത്തെ മുറിവേ ല്‍പ്പിക്കുന്നത്
ചന്ദനക്കുറിതൊട്ടു നിന്നുനീ കണ്മണി
ചെമ്പകസൌരഭ്യം നീ വിതറി
ചുണ്ടില്‍ കൊരുത്തോരീ കന്മദപ്പൂക്കളെ
ചാര്‍ത്തുവാന്‍ വെമ്പിയോ നിന്‍ഹൃദയം
    ഈ പാതിരാവിന്റെ പാലമഴച്ചായയില്‍
    ഈറനാം നിന്മുടി കോരിടുമ്പോള്‍
    ഇന്ദുമുഖീ നിന്‍റെ പൂമിഴിയെന്നിലെ
   ഇഷ്ട വസന്തത്തിന്‍ ഗാനമോതീ
തുളസികതിര്‍ ചൂടി ദേവതെ നീ വന്നു 
തരിവളപ്പാട്ടെന്നില്‍  ചിറകടിച്ചു
താരമായാടിയാ മൂക്കുത്തിയെന്‍ സഖീ
തതന്മിഴി പൂട്ടി നീ നിന്ന നേരം
    കോര്‍ത്തുവോ കണ്ണുനീര്‍  വാടിയോ പൂമുഖം
    കൂപ്പിഞാന്‍ കൈകളെന്‍ സായൂജ്യമേ 
    കാതിലുലയുന്ന കര്‍ണ്ണികപ്പൂക്കളോ
    കുളിരുകകള്‍ തൂവുന്ന കവിതപാടി